Posts

Showing posts from July, 2019

_____!!!

*ചില പുരുഷ ജന്മങ്ങൾ!* _ഇത്‌ ഒരു സ്റ്റോറി അല്ല,ചില രഹസ്യമാക്കപ്പെട്ട ജീവിതങ്ങളാണ്‌…വായിക്കാതെ തള്ളിക്കളയരുത്‌...ഇത്‌ വായിച്ചതിനാൽ ഒരുപക്ഷേ നിങ്ങളുടെ  ചിന്താഗതി മാറിയാൽ അത്‌ സന്തോഷമാകും....കമന്റും അറിയിക്കണം ട്ടൊ!_  ************************** എന്റെ ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിൽ നിന്നാണ്‌ പലരും താഴ്ത്തിക്കെട്ടി സംസാരിക്കാറുള്ള പുരുഷന്മാരെ കുറിച്ച്‌ ഞാനാലോജിച്ചത്‌..    പ്രണയിനിയെ കുറിച്ച്‌ പറഞ്ഞപ്പോഴാണ്‌ അവൻ അവിചാരിതമായി എന്നാൽ ഒട്ടു സാധാരണയായി അവൻ പറഞ്ഞത്‌ "ഞാൻ കഷ്ടപ്പെട്ടാലല്ലേ അവൾക്ക്‌ സന്തോഷത്തോടെ ജീവിക്കാൻ പറ്റൂ" +2 ൽ പഠിക്കുന്ന അവൻ അങ്ങനെ പറഞ്ഞപ്പോഴാണ്  സത്യത്തിൽ ഞാൻ ഈ ലോകത്തിലെ പുരുഷജന്മങ്ങളെ  പറ്റി ചിന്തിച്ചത്‌! പീഡന വിഭാഗമെന്നും അടിച്ചമർത്തലുകളുടെ നേതാവെന്നുമൊക്കെ നിരവധി ലേബലിൽ വിലസുന്നവരിൽ നിന്നും മാറി തന്റെ തണലുപറ്റി ജീവിക്കുന്നവർക്കു വേണ്ടി  പനിച്ച്‌ വിറച്ച്‌ നിൽക്കുംബോഴും പൊരിവെയിലത്തേക്കിറങ്ങി ജോലി ചെയ്യുന്ന ഒരു പറ്റം ആളുകളും കൂടി ഉണ്ട്‌ നമ്മുടെ നാട്ടിൽ!!              തൊലി പൊള്ളുമാറുള്ള വെയിലിലും പരവതാനി കണക്കെ മലർന്നു കിടക്കുന്ന മരുഭൂമിയിൽ ജോലി ചെയ്യുന്ന