_____!!!

*ചില പുരുഷ ജന്മങ്ങൾ!*




_ഇത്‌ ഒരു സ്റ്റോറി അല്ല,ചില രഹസ്യമാക്കപ്പെട്ട ജീവിതങ്ങളാണ്‌…വായിക്കാതെ തള്ളിക്കളയരുത്‌...ഇത്‌ വായിച്ചതിനാൽ ഒരുപക്ഷേ നിങ്ങളുടെ  ചിന്താഗതി മാറിയാൽ അത്‌ സന്തോഷമാകും....കമന്റും അറിയിക്കണം ട്ടൊ!_ 

**************************
എന്റെ ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിൽ നിന്നാണ്‌ പലരും താഴ്ത്തിക്കെട്ടി സംസാരിക്കാറുള്ള പുരുഷന്മാരെ കുറിച്ച്‌ ഞാനാലോജിച്ചത്‌..

   പ്രണയിനിയെ കുറിച്ച്‌ പറഞ്ഞപ്പോഴാണ്‌ അവൻ അവിചാരിതമായി എന്നാൽ ഒട്ടു സാധാരണയായി അവൻ പറഞ്ഞത്‌ "ഞാൻ കഷ്ടപ്പെട്ടാലല്ലേ അവൾക്ക്‌ സന്തോഷത്തോടെ ജീവിക്കാൻ പറ്റൂ"
+2 ൽ പഠിക്കുന്ന അവൻ അങ്ങനെ പറഞ്ഞപ്പോഴാണ്  സത്യത്തിൽ ഞാൻ ഈ ലോകത്തിലെ പുരുഷജന്മങ്ങളെ  പറ്റി ചിന്തിച്ചത്‌!

പീഡന വിഭാഗമെന്നും അടിച്ചമർത്തലുകളുടെ നേതാവെന്നുമൊക്കെ നിരവധി ലേബലിൽ വിലസുന്നവരിൽ നിന്നും മാറി തന്റെ തണലുപറ്റി ജീവിക്കുന്നവർക്കു വേണ്ടി  പനിച്ച്‌ വിറച്ച്‌ നിൽക്കുംബോഴും പൊരിവെയിലത്തേക്കിറങ്ങി ജോലി ചെയ്യുന്ന ഒരു പറ്റം ആളുകളും കൂടി ഉണ്ട്‌ നമ്മുടെ നാട്ടിൽ!!

             തൊലി പൊള്ളുമാറുള്ള വെയിലിലും പരവതാനി കണക്കെ മലർന്നു കിടക്കുന്ന മരുഭൂമിയിൽ ജോലി ചെയ്യുന്ന ഉപ്പമാരുടേയും ആങ്ങളമാരുടേയും നാട്‌ കൂടിയാണിത്‌.മക്കൾക്കും ഭാര്യയ്ക്കും വീട്ടുകാർക്കും വേണ്ടി സാധനങ്ങൾ കെട്ടിപ്പെറുക്കി കൊണ്ടുവരുമ്പോൾ സ്വന്തമായി അവർ വാങ്ങിയത്‌ ഒന്നോ രണ്ടോ ഷർട്ടാവും.

    നമ്മുടെ നാട്ടിലേക്ക്‌ വരുന്ന അന്യസംസ്താന തൊഴിലാളികളേ നമ്മൾ ഭീതിയോടും അറപ്പോടും നോക്കുന്നു.റേപ്പുകളും കൊലപാതകങ്ങളും ലൈഗിക ചുവയാർന്ന നോട്ടങ്ങളുടെ  ഉടമകളായും വിലയിരുത്തുന്നു.എന്നാൽ അവരിൽ പകുതിയിൽ കവിഞ്ഞ്‌ ഹൃദയമുള്ളവരുമുണ്ടെന്ന് നാം ഓർക്കണം...

  ലോകത്തിൽ ഏറ്റവും കൂടുതൽ ഹാർട്ട്‌ അറ്റാക്ക്‌ വന്ന് മരിച്ചിട്ടുള്ളവർപ്പുരുഷന്മാരായിരിക്കും ...കാരണം പ്രവാസിമാരായ ആളുകൾ കൂടുതലായും സ്വപ്നമുള്ളവരാണ്‌…സ്വന്തമായി വീട്‌ ,മക്കൾക്ക്‌ നല്ല വിദ്യാഭ്യാസം,അവരുടെ കല്ല്യാണം അവസാനം എല്ലാവരുമൊത്ത്‌ നല്ലൊരു സ്വസ്ത ജീവിതം.എന്നാൽ  ഇതിനിടക്ക്‌ വരുന്ന അധികചിലവുകളും എല്ലാം കൂടിയാവുമ്പോൾ കുബൂസും പച്ചവെള്ളവും മാത്രം കുടിക്കുന്ന അവർക്ക് ഒരുപക്ഷെ  താങ്ങാനായി എന്നു വരില്ല...ഗ്യാസിന്റെ വില,പച്ചക്കറിവില,അയൽ വാസി തരുന്ന സ്പൈസി പരദൂഷണങ്ങൾ മാത്രം കേട്ട്‌ ശീലിച്ച  സ്ത്രീ ജനങ്ങൾക്ക്‌ ഇതിന്റെ ഗൗരവം  എത്രത്തോളം ഉൾക്കൊള്ളാനാവും എന്നെനിക്കറിയില്ല!

         പക്ഷെ ,ഈ അവസ്തകൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഭാര്യമാരും ഉമ്മമാരും ഉണ്ട്‌ നമ്മൾക്കിടയിൽ .....അതിനോടൊപ്പം തന്നെ ആഡമ്പരത്തിൽ കണ്ണ്‌ കാണാത്തവരും ഇവിടെ ജീവിക്കുന്നുണ്ട്‌..

     

ഇത്‌ കേവലം ആരെയെങ്കിലും താഴ്ത്തിക്കെട്ടാനോ ആക്ഷേപിക്കാനോ അല്ല;അങ്ങനെ ആർക്കേലും ഫീൽ ചെയ്താൽ അള്ളാഹുവിന്റെ നാമത്തിൽ പൊറുത്ത്‌ തരുക!!


സ്നേഹത്തോടെ
*റു.വി*
🤝🏻♥🤝🏻

Comments

Popular posts from this blog